ഓട്ടവ : ഫ്രണ്ട് ഡോറിലെ വിൻഡോ ട്രിമ്മുകൾ അടർന്നു വീണ് അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ കാനഡയിൽ നിരവധി വാഹനങ്ങൾ തിരിച്ചു വിളിച്ച് ഫിയറ്റ് ക്രൈസ്‌ലർ. 2022 മുതൽ 2025 വരെയുള്ള ജീപ്പ് വാഗനീർ, ജീപ്പ് ഗ്രാൻഡ് വാഗനീർ എന്നിവയാണ് ബാധിച്ച മോഡലുകൾ. കാനഡയിലുടനീളം 8,535 വാഹനങ്ങൾ തിരിച്ചുവിളിച്ചിട്ടുണ്ട്.

ഈ വാഹനങ്ങളിലെ വിൻഡോ ട്രിമ്മുകൾ ശരിയായി ഉറപ്പിച്ചിട്ടുണ്ടാകില്ലെന്ന് ട്രാൻസ്‌പോർട്ട് കാനഡ പറയുന്നു. ഇത് കാരണം വാഹനത്തിൽ നിന്നും വേർപ്പെട്ട് റോഡിലുള്ള മറ്റുള്ളവർക്ക് അപകടമുണ്ടായേക്കാം, ഏജൻസി മുന്നറിയിപ്പ് നൽകി. കമ്പനി ഉടമകളെ രേഖാമൂലം അറിയിക്കുമെന്നും പരിശോധനയ്ക്കായി അവരുടെ എസ്‌യുവി ഒരു ഡീലർഷിപ്പിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുമെന്നും ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു. ആവശ്യമെങ്കിൽ, വിൻഡോ ട്രിം(കൾ) മാറ്റിസ്ഥാപിക്കും.