ഓട്ടവ : ശൈത്യകാലത്ത് രാജ്യതലസ്ഥാനത്ത് നിന്നും ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് (LHR) തുടർന്നും ഓട്ടവ നിവാസികൾക്ക് നേരിട്ട് പറക്കാൻ കഴിയും. ശൈത്യകാലത്തേക്ക് ഒക്ടോബർ 25 ന് ഓട്ടവ-ലണ്ടൻ വിമാന സർവീസുകൾ നിർത്തലാക്കാൻ എയർലൈൻ തീരുമാനിച്ചിരുന്നെങ്കിലും, വർഷം മുഴുവനും സർവീസ് തുടരുമെന്ന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് കൊമേഴ്‌സ്യൽ ഓഫീസറുമായ മാർക്ക് ഗലാർഡോ പ്രഖ്യാപിച്ചു.

ഓട്ടവ-ലണ്ടൻ ഹീത്രൂ വിമാനം നവംബർ 2 നും മാർച്ച് 27 നും ഇടയിൽ ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തും. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായിരിക്കും വിമാന സർവീസുകളെന്ന് മാർക്ക് ഗലാർഡോ അറിയിച്ചു. കൂടാതെ ഈ ശൈത്യകാലത്ത് ഓട്ടവയിലേക്കും തിരിച്ചും അഞ്ഞൂറോളം പ്രാദേശിക, ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ നടത്തുമെന്ന് എയർ കാനഡ പറയുന്നു.