വൻകൂവർ : കൺസർവേറ്റീവ് പാർട്ടി ഓഫ് ബിസി-യുടെ ലീഡറായി ജോൺ റസ്റ്റാഡ് തുടരും. ആകെ 1,268 അംഗങ്ങൾ പങ്കെടുത്ത നേതൃത്വ പരിശോധനയിൽ 70 ശതമാനത്തിലധികം വോട്ട് നേടിയാണ് അദ്ദേഹം നേതൃസ്ഥാനത്ത് തുടരാൻ അർഹനായത്. പ്രവിശ്യയിലെ 93 റൈഡിങ്ങുകളിൽ 78 എണ്ണത്തിലും റസ്റ്റാഡ് ഭൂരിപക്ഷം നേടി. എന്നാൽ, 10 റൈഡിങ്ങുകളിൽ അദ്ദേഹം പരാജയപ്പെട്ടു, മൂന്നിടത്ത് തുല്യത പാലിച്ചു. രണ്ട് റൈഡിങ്ങുകളിൽ ഒരു വോട്ടും രേഖപ്പെടുത്തിയില്ല.

വീടുകൾക്കും സ്കൂളുകൾക്കും സമീപം മയക്കുമരുന്ന് ഉപയോഗം നിരോധിക്കുക, നികുതി കുറയ്ക്കുക, തദ്ദേശീയ ജനതയുടെ അവകാശങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനം (DRIPA) റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് ജോൺ റസ്റ്റാഡ് നേതൃത്വ പരിശോധനയെ നേരിട്ടത്.