Tuesday, October 14, 2025

ശൈത്യകാല ജാക്കറ്റുകൾ ധരിക്കാൻ വരട്ടേ: കാനഡയിൽ ശരത്കാലം നീളും

ഓട്ടവ : കാനഡയിൽ ശരത്കാലം സാധാരണയേക്കാൾ നീളുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു. വേനൽക്കാലം മുഴുവൻ കാനഡയുടെ പല ഭാഗങ്ങളിലും കടുത്ത ചൂട് അനുഭവപ്പെട്ട ശേഷം ശൈത്യകാല ജാക്കറ്റുകൾ ധരിക്കാൻ കാനഡക്കാർ കുറച്ചു സമയം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ കാലാവസ്ഥാ നിരീക്ഷകൻ ഡേവിഡ് ഫിലിപ്സ് പറയുന്നു. എന്നാൽ, കടുത്ത ചൂട് അനുഭവപ്പെടും എന്നതല്ല ഇതിനർത്ഥമെന്നും സാധാരണയേക്കാൾ ഉയർന്ന താപനിലയായിരിക്കുമെന്നും ഡേവിഡ് ഫിലിപ്സ് അറിയിച്ചു. വൻകൂവർ, ടൊറൻ്റോ, ഹാലിഫാക്സ്, യെല്ലോ നൈഫ് എന്നിവിടങ്ങളിൽ ഒക്ടോബർ, നവംബർ മാസങ്ങളിലെ ചില ദിവസങ്ങളിൽ സാധാരണ താപനിലയേക്കാൾ കൂടുതലായിരിക്കും അനുഭവപ്പെടുക.

അതേസമയം പസഫിക്കിൽ ലാ നിനയുടെ തിരിച്ചുവരവ്, പലപ്പോഴും തണുപ്പുള്ള താപനിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിനാൽ ശൈത്യകാലം നേരത്തെ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണയേക്കാൾ ഉയർന്ന താപനിലയിൽ പോലും, ശരത്കാലത്ത് പതിവ് പോലെ കാനഡക്കാർക്ക് ഒരു ചെറിയ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാമെന്ന് ഫിലിപ്സ് പറയുന്നു. എന്നാൽ ഒക്ടോബർ മധ്യത്തിൽ വലിയ അളവിൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!