ടൊറൻ്റോ : മാർക്കമിൽ ബൈക്ക് പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ച് മോട്ടോർ സൈക്കിൾ യാത്രികൻ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മേജർ മക്കെൻസി ഡ്രൈവിലെ റീസർ റോഡിലാണ് അപകടം നടന്നതെന്ന് യോർക്ക് റീജനൽ പൊലീസ് അറിയിച്ചു.

അപകടത്തിൽ മോട്ടോർ സൈക്കിൾ യാത്രികന് ഗുരുതരമായി പരുക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കനത്ത മഴയും റോഡിലെ വഴുക്കലും കാരണം ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പിക്കപ്പ് ട്രക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം റോഡ് അടച്ചിട്ടിരുന്നെങ്കിലും പിന്നീട് തുറന്നു.