ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോ മേഖലയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്നതായി എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച മഴ ബുധനാഴ്ച രാവിലെയോടെ 75 മില്ലിമീറ്റർ വരെയാകുമെന്ന് കാലാവസ്ഥാ ഏജൻസി പറയുന്നു. ഇന്നലെ വൈകുന്നേരം ആരംഭിച്ച മഴ ഇന്ന് രാവിലെ പത്ത് മണി വരെ നീണ്ടു നിൽക്കും.

ടിആർസിഎയുടെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് വോൺ, റിച്ച്മണ്ട് ഹിൽ, മാർക്കം എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാത്രി 50 മുതൽ 75 മില്ലിമീറ്റർ വരെ മഴ പെയ്തു. ബുധനാഴ്ച രാവിലെ 10 മുതൽ 15 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നും കാലാവസ്ഥ ഏജൻസി അറിയിച്ചു. കനത്ത മഴയിൽ നദികളിൽ അതിവേഗം ജലനിരപ്പ് ഉയരാൻ സാധ്യത ഉണ്ടെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്.