വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ സൗത്ത് കോസ്റ്റിൽ ജൂലൈ പകുതി മുതൽ പ്രാബല്യത്തിൽ വന്ന ക്യാമ്പ് ഫയർ നിരോധനം വ്യാഴാഴ്ച ഉച്ചയോടെ അവസാനിച്ചു. ലോവർ മെയിൻലാൻഡ്, വൻകൂവർ ഐലൻഡ്, സൺഷൈൻ കോസ്റ്റ് എന്നിവിടങ്ങളിൽ ജൂലൈ 17 ന് ക്യാമ്പ് ഫയർ നിരോധിച്ച് ബിസി വൈൽഡ് ഫയർ സർവീസ് ഉത്തരവിറക്കിയിരുന്നു. അതേസമയം മിഡ്-കോസ്റ്റിനെയും ഹൈദ ഗ്വായിയെയും ക്യാമ്പ് ഫയർ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.

അതേസമയം ഈ മേഖലയിൽ പ്രാദേശിക നിയന്ത്രണങ്ങൾ നിലവിലുണ്ടാകാമെന്നും ക്യാമ്പ് ഫയർ നിരോധനത്തെക്കുറിച്ച് പ്രാദേശിക സർക്കാരുമായോ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായോ ബന്ധപ്പെടണമെന്നും ഏജൻസി നിർദ്ദേശിച്ചു. ക്യാമ്പ് ഫയർ നിരോധനം പിൻവലിച്ചിട്ടുണ്ടെങ്കിലും തീ ഉപയോഗിക്കുന്നതിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ബിസി വൈൽഡ് ഫയർ സർവീസ് അഭ്യർത്ഥിച്ചു.