ഓട്ടവ : മൂന്ന് വർഷം മുമ്പ് ബ്രിട്ടിഷ് കൊളംബിയ ജയിലിൽ നിന്ന് രക്ഷപ്പെട്ട പിടികിട്ടാപ്പുള്ളി റാബിഹ് അൽഖലീൽ പിടിയിലായി. ഈ മാസം ഖത്തറിൽ വെച്ചാണ് അൽഖലീലിനെ അറസ്റ്റ് ചെയ്തതെന്ന് കമ്പൈൻഡ് ഫോഴ്‌സ് സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഓഫ് ബ്രിട്ടിഷ് കൊളംബിയ (CFSEU) പറയുന്നു.

കോൺട്രാക്ടർമാരായി വേഷംമാറിയ രണ്ട് പേരുടെ സഹായത്തോടെ പോർട്ട് കോക്വിറ്റ്‌ലാമിലെ നോർത്ത് ഫ്രേസർ പ്രീട്രിയൽ സെന്‍ററിൽ നിന്ന് 2022 ജൂലൈയിലാണ് റാബിഹ് “റോബി” അൽഖലീൽ രക്ഷപ്പെട്ടത്. കൊലപാതകക്കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെയാണ് അൽഖലീൽ പ്രീട്രിയൽ ഫെസിലിറ്റിയിൽ നിന്ന് രക്ഷപ്പെടുന്നത്. അന്നുമുതൽ ഇയാളെ അന്വേഷിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി, അൽഖലിലിനെ കാനഡയുടെ ബോലോ 25 മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 250,000 ഡോളർ വരെ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു.