വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ ലില്ലൂറ്റിൽ ചെറുവിമാനം തകർന്നു വീണതായി റിപ്പോർട്ട്. ബുഷ്മാസ്റ്റർ സൂപ്പർ 22 വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ട്രാസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അറിയിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ 800 വിറ്റ്‌നി റോഡിന് സമീപമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

വൻകൂവറിൽ നിന്നും 250 കിലോമീറ്റർ അകലെയുള്ള ലില്ലൂറ്റിലുണ്ടായ അപകടത്തിൽ ആർക്കെങ്കിലും പരുക്കേറ്റോ മരിച്ചോ എന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ, പാരാമെഡിക്കുകളും ഒരു എയർ ആംബുലൻസ് ഹെലികോപ്റ്ററും മൂന്ന് ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിന് എത്തിയതായി ബിസി എമർജൻസി ഹെൽത്ത് സർവീസസ് (ബിസിഇഎച്ച്എസ്) അറിയിച്ചു. സംഭവത്തിൽ ട്രാസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചു.