ടൊറൻ്റോ : വാതക ചോർച്ച സാധ്യതയുള്ളതിനാൽ യോർക്ക് മെമ്മോറിയൽ കൊളീജിയറ്റ് ഇൻസ്റ്റിറ്റ്യൂട്ട് അടച്ചതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. കീൽ സ്ട്രീറ്റിലെ റോജേഴ്സ് റോഡിനു സമീപമുള്ള പബ്ലിക് ഹൈസ്കൂളിൽ വാതക ചോർച്ചയുണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.

കെട്ടിടം പൂർണ്ണമായി ഒഴിപ്പിച്ചതായും അന്വേഷണത്തിനായി ഒരു ദിവസം അടച്ചിടുമെന്നും അധികൃതർ റിപ്പോർട്ട് ചെയ്തു. ഒഴിപ്പിക്കൽ മുൻകരുതൽ നടപടിയാണെന്നും ക്ലാസുകൾ ഓൺലൈനായി തുടരുമെന്നും ടൊറൻ്റോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് അറിയിച്ചു. ചോർച്ചയെക്കുറിച്ച് ടൊറൻ്റോ ഫയർ സർവീസ് അന്വേഷിക്കും. നിലവിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് പൊലീസ് പറയുന്നു.