ഫ്രെഡറിക്ടൺ : ന്യൂബ്രൺസ്വിക് മിറാമിച്ചി വെസ്റ്റ് ഉപതിരഞ്ഞെടുപ്പിലെ മുൻകൂർ വോട്ടിങ് ശനിയാഴ്ചയും തിങ്കളാഴ്ചയുമായി നടക്കും. രണ്ടു ദിവസവും രാവിലെ പത്ത് മുതൽ രാത്രി എട്ടു വരെ വോട്ടർമാർക്ക് നിർദിഷ്ട പോളിങ് ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ കിംബർലി പോഫെൻറോത്ത് അറിയിച്ചു. ഒക്ടോബർ ആറിനാണ് മിറാമിച്ചി വെസ്റ്റ് ഉപതിരഞ്ഞെടുപ്പ്.

കൂടാതെ ഡോക്‌ടൗണിലെ മെയിൻ സ്ട്രീറ്റിലുള്ള റിട്ടേണിങ് ഓഫീസിലും വോട്ടർമാർക്ക് വോട്ട് ചെയ്യാം. റിട്ടേണിങ് ഓഫീസിലെ വോട്ടിങ് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ വൈകുന്നേരം 7 വരെയും ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയുമായിരിക്കും. അസുഖമോ വൈകല്യമോ കാരണം വീട്ടിൽ നിന്ന് പുറത്തുപോകാൻ കഴിയാത്ത വോട്ടർമാർക്ക് പ്രത്യേക ബാലറ്റ് ഉപയോഗിച്ച് വോട്ട് ചെയ്യാൻ അനുവാദമുണ്ട്. മുൻകൂർ വോട്ടിങ് പോളിങ് സ്റ്റേഷനുകളെക്കുറിച്ചും സാധാരണ പോളിങ് സ്റ്റേഷനുകളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ 1-888-858-8683 എന്ന നമ്പറിൽ ബന്ധപ്പെടാം.