Monday, October 13, 2025

അനധികൃത കുടിയേറ്റം: ബ്രിട്ടിഷ് കൊളംബിയയിൽ അഞ്ച് പേർ അറസ്റ്റിൽ

വൻകൂവർ : അനധികൃതമായി കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച നിരവധി പേരെ ബ്രിട്ടിഷ് കൊളംബിയയിലെ അബോട്ട്‌സ്‌ഫോർഡിൽ നിന്നും അറസ്റ്റ് ചെയ്തു. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി അതിർത്തി കടക്കാൻ ശ്രമിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി അബോട്ട്‌സ്‌ഫോർഡ് പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.

അറസ്റ്റിലായവരിൽ നാല് പേരെ കനേഡിയൻ ബോർഡർ സർവീസസ് ഏജൻസിക്ക് കൈമാറി. ഒരാൾ അബോട്ട്‌സ്‌ഫോർഡ് പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. അതിർത്തി മേഖലയിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 911 എന്ന നമ്പറിലോ അബോട്ട്‌സ്‌ഫോർഡ് പൊലീസിന്‍റെ 604-859-5225 നോൺ-എമർജൻസി ലൈൻ നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!