Tuesday, October 14, 2025

കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി ദിനേഷ് പട്‌നായിക് ചുമതലയേറ്റു

ഓട്ടവ : കാനഡയിലെ ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണറായി ദിനേഷ് പട്‌നായിക് ഔദ്യോഗികമായി ചുമതലയേറ്റു. ഓട്ടവ റീഡോ ഹാളിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ചുമതലയേറ്റത്. ഇന്ത്യ-കാനഡ ബന്ധം വീണ്ടും സജീവമാകുന്നതിൻ്റെ സൂചനയാണ് മാസങ്ങൾക്ക് ശേഷം ഇരുരാജ്യങ്ങളും സ്ഥാനപതികളെ നിയമിച്ചത്.

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. തുടർന്നാണ് ഇന്ത്യ കഴിഞ്ഞ വർഷം കാനഡയിൽ നിന്നും ഹൈക്കമ്മീഷണറെ പിൻവലിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!