വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ സെൻട്രൽ ഒകനാഗൻ മേഖലയിലെ പീച്ച്‌ലാൻഡിൽ അനിയന്ത്രിതമായി പടരുന്ന കാട്ടുതീ കാരണം നൂറുകണക്കിന് താമസക്കാരെ ഒഴിപ്പിച്ചു. മൺറോ ലേക്ക് കാട്ടുതീ ഇതുവരെ 74 ഹെക്ടറിലധികം വിസ്തൃതിയിൽ പടർന്നതായി ബിസി വൈൽഡ്‌ഫയർ സർവീസ് അറിയിച്ചു.

വ്യോമ, കരസേനാംഗങ്ങൾ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. അതേസമയം കാട്ടുതീ മൺറോ ലേക്ക് ഫോറസ്റ്റ് സർവീസ് റോഡിനും പീച്ച്‌ലാൻഡ് മെയിൻ റോഡിനും ഭീഷണി ഉയർത്തുന്നുണ്ടെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി. ഒഴിപ്പിക്കൽ ഉത്തരവിന് പുറമേ, പീച്ച്‌ലാൻഡിന് ചുറ്റുമുള്ള ആയിരത്തിലധികം വീടുകളും കെട്ടിടങ്ങളിലും ഒഴിപ്പിക്കൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.