നയാഗ്ര ഫോൾസ് : എംപിപിയും നയാഗ്ര റീജനൽ ചെയർമാനുമായ ജിം ബ്രാഡ്‌ലി അന്തരിച്ചു. 80 വയസ്സായിരുന്നു. സംസ്കാരം പിന്നീട്. 55 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട് 1970-ൽ 25 വയസ്സുള്ളപ്പോൾ സെൻ്റ് കാതറിൻസ് സിറ്റി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. ഒൻ്റാരിയോ നിയമസഭയിൽ ദീർഘകാലം ലിബറൽ അംഗമായിരുന്ന അദ്ദേഹം 1977 മുതൽ 2018 വരെ എംപിപിയായി സേവനമനുഷ്ഠിച്ചു.

2018-ൽ വീണ്ടും സെൻ്റ് കാതറിൻ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ അദ്ദേഹം കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2018 മുതൽ 2025-ൽ മരിക്കുന്നതുവരെ അദ്ദേഹം നയാഗ്ര റീജനൽ മുനിസിപ്പാലിറ്റിയുടെ ചെയർമാനായി സേവനമനുഷ്ഠിച്ചു. ഹാരി നിക്സണിന് ശേഷം ഒൻ്റാരിയോയുടെ ചരിത്രത്തിൽ ഏറ്റവും അധികം കാലം (41 വർഷം) സേവനമനുഷ്ഠിച്ച എംപിപി എന്ന ബഹുമതിയും ജിം ബ്രാഡ്‌ലിക്ക് സ്വന്തം.