ഓട്ടവ : നാല് മാസത്തിനിടെ ആദ്യമായി ജൂലൈയിൽ യഥാർത്ഥ മൊത്ത ആഭ്യന്തര ഉത്പാദനം 0.2% ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. ചരക്ക് ഉത്പ്പാദിപ്പിക്കുന്ന വ്യവസായങ്ങൾ 0.6% വളർച്ച കൈവരിച്ചതാണ് ജൂലൈയിലെ വളർച്ചയ്ക്ക് കാരണമായതെന്ന് ഏജൻസി പറയുന്നു. എന്നാൽ, ഓഗസ്റ്റിൽ യഥാർത്ഥ ജിഡിപി മാറ്റമില്ലാതെ തുടരുന്നതായി ആദ്യകാല കണക്കുകൾ സൂചിപ്പിക്കുന്നതായി ഫെഡറൽ ഏജൻസി പറയുന്നു.

എണ്ണയും വാതകവും ഒഴികെയുള്ള ഖനനവും ക്വാറിയിങ്ങും ജൂലൈയിൽ 1.4% വർധന രേഖപ്പെടുത്തിയതോടെ എണ്ണ, വാതക ഉൽപ്പാദന ഉപമേഖലയിൽ 2.6% വർധന കൈവരിച്ചു. ഈടുനിൽക്കുന്ന വസ്തുക്കളുടെ ഉൽപ്പാദനം 1.0% ഉയർന്നപ്പോൾ ഉൽപ്പാദന മേഖല 0.7% വളർച്ച കൈവരിച്ചു. ഒപ്പം ഈടുനിൽക്കാത്ത വസ്തുക്കളുടെ ഉൽപ്പാദനത്തിൽ 0.4% വർധനയും കൈവരിച്ചതായി ഫെഡറൽ ഏജൻസി അറിയിച്ചു. അതേസമയം, ഗതാഗത, വെയർഹൗസിങ് മേഖലയിൽ 0.6% വർധനയുണ്ടായതോടെ സേവന ഉൽപ്പാദന വ്യവസായങ്ങൾ 0.1% ഉയർന്നു. അതേസമയം ചില്ലറ വ്യാപാര മേഖലയിലെ ഉത്പാദനം 1.0% ഇടിഞ്ഞു.