ബ്രാംപ്ടൺ : വെള്ളിയാഴ്ച ബ്രാംപ്ടണിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു. വൈകുന്നേരം ഏഴരയോടെ ടിംബർലെയ്ൻ ഡ്രൈവിലെ റേ ലോസൺ ബൊളിവാർഡ് ഇന്‍റർസെക്ഷനിലാണ് അപകടമുണ്ടായത്.

ഇന്‍റർസെക്ഷനിൽ രണ്ട് വാഹനങ്ങൾ അപകടത്തിൽപ്പെട്ടതായും നാല് കാൽനടയാത്രക്കാർക്ക് പരുക്കേറ്റതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. മൂന്ന് കുട്ടികളെയും ഒരു മുതിർന്ന വ്യക്തിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പീൽ പാരാമെഡിക്സ് റിപ്പോർട്ട് ചെയ്തു. കാൽനടയാത്രക്കാരിൽ മൂന്ന് പേർ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു. അപകടത്തിൽ ഉൾപ്പെട്ട രണ്ടു വാഹനങ്ങളുടെയും ഡ്രൈവർമാർക്ക് നിസാര പരുക്കേറ്റു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.