ഓട്ടവ : യുഎസ് താരിഫുകളെ തുടർന്ന് പ്രതിസന്ധി നേരിടുന്ന അൽഗോമ സ്റ്റീൽ ഗ്രൂപ്പിന് 50 കോടി ഡോളർ വായ്പ അനുവദിച്ച് ഫെഡറൽ-ഒൻ്റാരിയോ സർക്കാരുകൾ. ഒൻ്റാരിയോയിലെ സൂ സെ മാരി ആസ്ഥാനമായുള്ള കമ്പനിക്ക് ഫെഡറൽ സർക്കാരിന്‍റെ ലാർജ് എന്‍റർപ്രൈസ് താരിഫ് ലോൺ പ്രോഗ്രാമിൽ നിന്ന് 40 കോടി ഡോളറും ഒൻ്റാരിയോ സർക്കാർ 10 കോടി ഡോളറുമാണ് അനുവദിച്ചിരിക്കുന്നത്. യുഎസ് താരിഫുകൾ സ്റ്റീൽ മേഖലയിൽ കടുത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഫെഡറൽ സർക്കാർ പറയുന്നു.

യുഎസിനെ ആശ്രയിക്കാതെ അൽഗോമ സ്റ്റീലിന്‍റെ പ്രവർത്തനങ്ങൾ തുടരാനും തൊഴിലാളികളെ നിലനിർത്താനും വായ്പ സഹായിക്കുമെന്നും ഫെഡറൽ സർക്കാർ അറിയിച്ചു. താരിഫ് ബാധിച്ച കാനഡയിലെ കമ്പനികളെ സഹായിക്കുന്നതിനായി ഫെഡറൽ സർക്കാർ മാർച്ചിൽ 100 കോടി ഡോളറിന്‍റെ ധനസഹായ പദ്ധതി അവതരിപ്പിച്ചിരുന്നു.