ഫ്രെഡറിക്ടൺ : ഏറ്റവും പുതിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പിൽ പ്രൊവിൻഷ്യൽ നോമിനേഷനായി അപേക്ഷിക്കാൻ ആകെ 1,052 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ന്യൂബ്രൺസ്വിക് സർക്കാർ. ഓഗസ്റ്റ് 11 നും 19 നും ഇടയിൽ നടന്ന നാല് ന്യൂബ്രൺസ്വിക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NB PNP) നറുക്കെടുപ്പുകളിലൂടെയാണ് ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയത്. ന്യൂബ്രൺസ്വിക് സ്‌കിൽഡ് വർക്കർ സ്ട്രീം, ന്യൂബ്രൺസ്വിക് എക്‌സ്‌പ്രസ് എൻട്രി സ്ട്രീം എന്നിവയിലൂടെയാണ് ക്ഷണക്കത്തുകൾ നൽകിയത്. 2025-ൽ, ന്യൂബ്രൺസ്വിക് ഇന്നുവരെ ആകെ 3,067 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.

ന്യൂബ്രൺസ്വിക് സ്‌കിൽഡ് വർക്കർ സ്ട്രീമിന് കീഴിൽ ഓഗസ്റ്റ് 11 നും 19 നും ഇടയിൽ എൻബി പിഎൻപി മൂന്ന് നറുക്കെടുപ്പുകൾ നടത്തി. ഈ നറുക്കെടുപ്പുകളിലൂടെ ആകെ 1,002 അപേക്ഷകരെയാണ് പ്രവിശ്യ ഇൻവിറ്റേഷൻ നൽകിയത്. ഈ നറുക്കെടുപ്പുകൾക്ക് പുറമേ, NB PNP അതിന്‍റെ എക്സ്പ്രസ് എൻട്രി സ്ട്രീമിന് കീഴിൽ ഒരു നറുക്കെടുപ്പും നടത്തി. ന്യൂബ്രൺസ്വിക്കിൽ സ്ഥിരതാമസത്തിന് ആഗ്രഹിക്കുന്ന ഫെഡറൽ എക്സ്പ്രസ് എൻട്രി പൂളിലെ വൈദഗ്ധ്യമുള്ള വിദേശ പൗരന്മാർക്കുള്ളതായിരുന്നു ഈ നറുക്കെടുപ്പ്. ഓഗസ്റ്റ് 11 നും 19 നും ഇടയിലായി നടന്ന ഈ നറുക്കെടുപ്പിൽ 50 പേർക്ക് ഇൻവിറ്റേഷൻ നൽകി.