Thursday, October 16, 2025

കോവിഡ് വാക്സിൻ വിതരണം ആരംഭിച്ച് ആൽബർട്ട

എഡ്മിന്‍റൻ : പ്രവിശ്യയിലുടനീളം COVID-19 വാക്സിൻ വിതരണം ഔദ്യോഗികമായി ആരംഭിച്ചതായി ആൽബർട്ട ഹെൽത്ത് സർവീസസ് അറിയിച്ചു. എന്നാൽ മുതിർന്ന പൗരന്മാർ, ഗർഭിണികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്ക് മാത്രമായിരിക്കും പ്രാരംഭ ഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യുക. രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി ബാക്കിയുള്ള ആൽബർട്ട നിവാസികൾക്ക് ഒക്ടോബർ 20 മുതൽ വാക്സിനേഷൻ ബുക്ക് ചെയ്യാൻ അർഹതയുണ്ടായിരിക്കും. ഓൺലൈനായി അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാം. കാനഡയിലെ മറ്റു പ്രവിശ്യകളിൽ കോവിഡ് വാക്സിനുകൾ സൗജന്യമായി നൽകുമ്പോൾ ആൽബർട്ടയിൽ 100 ഡോളർ വരെ ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ആൽബർട്ടയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഈ വർഷം ഇതുവരെ, പ്രവിശ്യയിൽ ഏഴ് മരണങ്ങൾ ഉൾപ്പെടെ 716 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഏകദേശം 300 കേസുകൾ കാൽഗറി സോണിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫ്ലൂ സീസൺ അടുക്കുന്നതിനാൽ, ഇൻഫ്ലുവൻസയ്‌ക്കെതിരെ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഒക്ടോബർ 20 മുതൽ, അഞ്ച് വയസും അതിൽ കൂടുതലുമുള്ളവർക്ക് ഫാർമസികളിൽ ഫ്ലൂ വാക്സിനുകൾ ലഭ്യമാകും. ഇന്നുവരെ, ആൽബർട്ടയിൽ 52 ഇൻഫ്ലുവൻസ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അതിൽ 32 എണ്ണം കാൽഗറി സോണിലാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!