ഓട്ടവ : കനേഡിയൻ ബിസിനസുകാരനും മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പറിന്‍റെ ചീഫ് ഓഫ് സ്റ്റാഫുമായിരുന്ന നിഗൽ റൈറ്റ് അന്തരിച്ചു. 62 വയസ്സായിരുന്നു. 2011 മുതൽ 2013 വരെ റൈറ്റ് ഹാർപ്പറിന്‍റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു. എന്നാൽ സെനറ്റ് ചെലവ് അഴിമതിയിൽ ഉൾപ്പെട്ടതിനെത്തുടർന്ന് ആ ഉന്നത സ്ഥാനം ഉപേക്ഷിച്ചു.

ചില വിവാദ ചെലവുകൾ വഹിക്കാൻ അന്ന് കൺസർവേറ്റീവ് സെനറ്ററായിരുന്ന മൈക്ക് ഡഫിക്ക് റൈറ്റ് രഹസ്യമായി 90,000 ഡോളറിലധികം നൽകിയതായി കണ്ടെത്തിയിരുന്നു. ഇത് ഫെഡറൽ നിയമങ്ങൾ ലംഘിച്ചതായി എത്തിക്സ് കമ്മീഷണർ റിപ്പോർട്ട് ചെയ്തതോടെയായിരുന്നു രാജി.