ഹാലിഫാക്സ് : നിയന്ത്രണാതീതമായി കത്തുന്ന കിങ്‌സ് കൗണ്ടിയിലെ ലേക്ക് ജോർജ് കാട്ടുതീ കാരണം നിർബന്ധിത ഒഴിപ്പിക്കൽ പ്രഖ്യാപിച്ച് നോവസ്കോഷ പ്രകൃതിവിഭവ വകുപ്പ് (DNR). ലേക്ക് ജോർജ് കാട്ടുതീ 290 ഹെക്ടർ വിസ്തൃതിയിൽ പടർന്നിട്ടുണ്ടെന്ന് DNR അറിയിച്ചു. നിലവിൽ വീടുകൾക്കോ കെട്ടിടങ്ങൾക്കോ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല.

എയ്‌ൽസ്‌ഫോർഡ് റോഡ് ഉൾപ്പെടെ ഫോക്സ് മൗണ്ടൻ ക്യാമ്പ്‌ഗ്രൗണ്ട് മുതൽ സിവിക് 3847 എയ്‌ൽസ്‌ഫോർഡ് റോഡ് വരെയും സ്പ്രൂസ് ഡ്രൈവ്, ബിർച്ച് ലെയ്ൻ, ബ്ലൂ ലെയ്ൻ എന്നിവിടങ്ങളിലുള്ളവരും 5 നോർത്ത് റിവർ റോഡിനും 1493 നോർത്ത് റിവർ റോഡിനും ഇടയിലുള്ളവരും ഉടൻ ഒഴിഞ്ഞു പോകണമെന്ന് നോവസ്കോഷ എമർജൻസി മാനേജ്‌മെൻ്റ് (EMO) നിർദ്ദേശിച്ചു. ഒഴിഞ്ഞുപോകുന്നവർ വളർത്തുമൃഗങ്ങൾ, പ്രധാനപ്പെട്ട രേഖകൾ, ആവശ്യ മരുന്നുകൾ, ഭക്ഷണം, അടിയന്തര സാധനങ്ങൾ എന്നിവ കൈവശം കരുതണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ഒഴിപ്പിച്ചവർക്കായി ന്യൂ മിനാസ്, 9489 കൊമേഴ്‌സ്യൽ സ്ട്രീറ്റിലെ ലൂയിസ് മില്ലറ്റ് കമ്മ്യൂണിറ്റി കോംപ്ലക്‌സിൽ, രാത്രി താമസ സൗകര്യങ്ങളുള്ള ഷെൽട്ടർ ഒരുക്കിയിട്ടുണ്ട്.