ഹാലിഫാക്സ് : വരണ്ട കാലാവസ്ഥാ തുടരുന്ന സാഹചര്യത്തിൽ കാട്ടുതീയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഒക്ടോബർ അവസാനം വരെ നീട്ടിയതായി നോവസ്കോഷ സർക്കാർ പ്രഖ്യാപിച്ചു. സാധാരണയായി മാർച്ച് 15 മുതൽ ഒക്ടോബർ 15 വരെയാണ് സീസൺ, എന്നാൽ ഇപ്പോൾ ഈ വർഷം ഒക്ടോബർ 31 വരെ നീട്ടും.

ജനങ്ങളെയും സമൂഹങ്ങളെയും സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുന്നതിനാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് പ്രവിശ്യാ പ്രകൃതിവിഭവ മന്ത്രി ടോറി റഷ്ടൺ അറിയിച്ചു. മാസാവസാനം വരെ നിയന്ത്രണങ്ങൾ തുടരുന്നത് കൂടുതൽ തീപിടിത്തങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കിങ്‌സ് കൗണ്ടിയിൽ കത്തിപ്പടരുന്ന ജോർജ് ലേക്ക് കാട്ടുതീ നിയന്ത്രണാതീതമായി തുടരുകയാണ്.