ഓട്ടവ : രാജ്യതലസ്ഥാനത്ത് നിന്നും അടുത്ത വർഷം മുതൽ രണ്ട് യുഎസ് നഗരങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കുമെന്ന് പോർട്ടർ എയർലൈൻസ് പ്രഖ്യാപിച്ചു. പോർട്ടറിന്‍റെ ശൈത്യകാല ഷെഡ്യൂളിൽ ഓട്ടവയിൽ നിന്നും ഫീനിക്സ്, മയാമി, അരിസോന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഉൾപ്പെടും. ഓരോ സ്ഥലങ്ങളിലേക്കും ആഴ്ചയിൽ മൂന്നു തവണയായിരിക്കും സർവീസ് നടത്തുക. ഓട്ടവ-മയാമി സർവീസ് 2026 ജനുവരി 24 മുതൽ ആരംഭിക്കും. ഓട്ടവ-ഫീനിക്സ് വിമാനം 2026 ഫെബ്രുവരി 7 മുതലായിരിക്കും പറന്നു തുടങ്ങുക.

കൂടാതെ ഈ വർഷം ആദ്യം പ്രഖ്യാപിച്ച ഓട്ടവയിൽ നിന്നും ഗ്രാൻഡ് കേമാൻ, പ്യൂർട്ടോ വല്ലാർട്ട, ലൈബീരിയ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവീസ് നടത്തുമെന്നും പോർട്ടർ എയർലൈൻസ് പ്രസിഡന്റ് കെവിൻ ജാക്‌സൺ പറഞ്ഞു.