റെജൈന : നവജാത ശിശുക്കൾക്കായി യൂണിവേഴ്‌സൽ റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) ആൻ്റിബോഡി ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം ആരംഭിച്ച് സസ്കാച്വാൻ. പ്രോഗ്രാം അനുസരിച്ച് ഒക്ടോബർ 1 നും 2026 മാർച്ച് 31 നും ഇടയിൽ പ്രവിശ്യയിൽ ജനിക്കുന്ന എല്ലാ ശിശുക്കൾക്കും മാതാപിതാക്കളുടെ സമ്മതത്തോടെ, ആശുപത്രി വിടുന്നതിന് മുമ്പ് നിർസെവിമാബ് (ബെയ്‌ഫോർട്ടസ്) എന്ന മെഡിസിന്‍റെ ഒരു ഡോസ് നൽകും. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം ആരോഗ്യ സംവിധാനത്തിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിനും RSV സീസണിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും തുല്യമായ സംരക്ഷണം നൽകുന്നതിനുമാണ് ആൻ്റിബോഡി ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്.

ശ്വാസകോശത്തെ ബാധിക്കുന്ന വൈറൽ അണുബാധയാണ് ആർഎസ്‌വി. ഇത് ശിശുക്കളിൽ ബ്രോങ്കൈലിറ്റിസ് അല്ലെങ്കിൽ ന്യുമോണിയയ്ക്ക് കാരണമാകും. ഈ പ്രതിരോധ കുത്തിവയ്പ്പ് ശിശുക്കൾക്ക് കുറഞ്ഞത് അഞ്ച് മാസമെങ്കിലും സംരക്ഷണം നൽകും.