ഓട്ടവ : ദുർബലമായ സമ്പദ്‌വ്യവസ്ഥയും പ്രതികാര താരിഫുകളിൽ ഭൂരിഭാഗവും നീക്കം ചെയ്തതും പലിശനിരക്ക് നിർണ്ണയത്തെ സ്വാധീനിച്ചതായി ബാങ്ക് ഓഫ് കാനഡ റിപ്പോർട്ട്. സെൻട്രൽ ബാങ്ക് സെപ്റ്റംബർ 17 ന് ബെഞ്ച്മാർക്ക് നിരക്ക് കാൽ ശതമാനം കുറച്ച് 2.5 ശതമാനമാക്കിയിരുന്നു. പലിശനിരക്ക് നിലനിർത്തൽ പരിഗണിച്ചിരുന്നതായി സെൻട്രൽ ബാങ്ക് റിപ്പോർട്ട് ചെയ്തു. എന്നാൽ, നിരക്ക് കുറയ്ക്കലിന് അനുകൂലമായി മൂന്ന് നിർണ്ണായക ഘടകങ്ങൾ ഉണ്ടായിരുന്നു. അവ ദുർബലമായ സമ്പദ്‌വ്യവസ്ഥ, തൊഴിൽ വിപണിയിലെ അവസ്ഥ, ഫെഡറൽ ഗവൺമെൻ്റ് മിക്ക പ്രതികാര താരിഫുകളും നീക്കം ചെയ്തതുമാണെന്ന് ബാങ്ക് ഓഫ് കാനഡയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കയറ്റുമതിയിലും ബിസിനസ് നിക്ഷേപത്തിലും ഉണ്ടായ കുത്തനെയുള്ള ഇടിവ് രണ്ടാം പാദത്തിൽ യഥാർത്ഥ മൊത്ത ആഭ്യന്തര ഉൽപാദനം വാർഷികാടിസ്ഥാനത്തിൽ 1.6 ശതമാനത്തിലേക്ക് കുറഞ്ഞതും ഏറ്റവും പുതിയ പണപ്പെരുപ്പ കണക്കുകളും ഭരണസമിതി വിലയിരുത്തി, സെൻട്രൽ ബാങ്ക് അറിയിച്ചു. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്കുള്ള മിക്ക പ്രതികാര താരിഫുകളും സെപ്റ്റംബറിൽ നീക്കം ചെയ്യാനുള്ള ഫെഡറൽ ഗവൺമെൻ്റിന്‍റെ തീരുമാനം ആ ഇനങ്ങളുടെ വില കുറയ്ക്കുമെന്ന് സെൻട്രൽ ബാങ്കിന്‍റെ ഗവേണിങ് കൗൺസിൽ അഭിപ്രായപ്പെട്ടു.