കാൽഗറി : വീടുകളുടെ വില കുറഞ്ഞിട്ടും സെപ്റ്റംബറിൽ നഗരത്തിലെ വീടുകളുടെ വില്‍പ്പന ഇടിഞ്ഞതായി കാൽഗറി റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ് റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14% ഇടിവിൽ കഴിഞ്ഞ മാസം 1,720 വീടുകളാണ് നഗരത്തിൽ വിറ്റത്. അതേസമയം കഴിഞ്ഞ മാസം 3,782 പുതിയ വീടുകൾ വിൽപ്പനയ്ക്കായി വിപണിയിലെത്തി. സെപ്റ്റംബറില്‍ 6,916 യൂണിറ്റുകൾ ഇന്‍വെന്‍ററിയിലുണ്ടായിരുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 36.5% കൂടുതലാണ്. അതേസമയം സെപ്റ്റംബറില്‍ ഒരു വീടിന്‍റെ വില നാല് ശതമാനം കുറഞ്ഞ് 572,800 ഡോളറായി.

ജനസംഖ്യാ വളര്‍ച്ച മന്ദഗതിയിലാകുന്നതും തുടര്‍ച്ചയായ സാമ്പത്തിക അനിശ്ചിതത്വവുമാണ് വീടുകളുടെ വിൽപ്പന കുറയാന്‍ കാരണമെന്ന് സിആര്‍ഇബി ചീഫ് ഇക്കണോമിസ്റ്റ് ആന്‍-മേരി ലൂറി പറയുന്നു.