ഹാലിഫാക്സ് : കിങ്‌സ് കൗണ്ടിയിലെ ലേക്ക് ജോർജ്ജ് കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നതായി നോവസ്കോഷ പ്രകൃതിവിഭവ വകുപ്പ് (DNR) അറിയിച്ചു. വ്യാഴാഴ്ച രാവിലെ വരെ തീയുടെ വ്യാപ്തി 245 ഹെക്ടറാണെന്ന് വകുപ്പ് പറയുന്നു. വരണ്ടതും കാറ്റുള്ളതുമായ കാലാവസ്ഥ കാരണം കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ദുഷ്കരമായതായി അധികൃതർ റിപ്പോർട്ട് ചെയ്തു. നിലവിൽ വീടുകൾക്കോ കെട്ടിടങ്ങൾക്കോ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ബുധനാഴ്ച, നോവസ്കോഷ എമർജൻസി മാനേജ്‌മെൻ്റ് (EMO) ഫോക്‌സ് മൗണ്ടൻ ക്യാമ്പ്‌ഗ്രൗണ്ട് മുതൽ സിവിക് 3847 എയ്‌ൽസ്‌ഫോർഡ് റോഡ് വരെയുള്ള താമസക്കാരെയും, സ്പ്രൂസ് ഡ്രൈവ്, ബിർച്ച് ലെയ്ൻ, ബ്ലൂ ലെയ്ൻ എന്നിവിടങ്ങളിലെ ആളുകളെയും, 5 നോർത്ത് റിവർ റോഡിനും 1493 നോർത്ത് റിവർ റോഡിനും ഇടയിലുള്ളവരെയും ഒഴിപ്പിച്ചിരുന്നു.