ഓട്ടവ : താൽക്കാലിക താമസക്കാർ, രാജ്യാന്തര വിദ്യാർത്ഥികൾ, അഭയാർത്ഥികൾ എന്നിവരുൾപ്പെടെ ദശലക്ഷക്കണക്കിന് യോഗ്യരായ കനേഡിയൻ നികുതിദായകർക്ക് സഹായമാകുന്ന പുതിയ GST പേയ്മെൻ്റ് ഇന്ന് (ഒക്ടോബർ 3) വിതരണം ചെയ്യും. നികുതി രഹിത ത്രൈമാസ പേയ്മെൻ്റായ ചരക്ക് സേവന നികുതി/ഹാർമോണൈസ്ഡ് സെയിൽസ് ടാക്സ് (ജിഎസ്ടി/എച്ച്എസ്ടി) ക്രെഡിറ്റ്, കുറഞ്ഞ മുതൽ മിതമായ വരുമാനമുള്ള വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിനായി നടപ്പിലാക്കിയിട്ടുള്ളതാണ്.

മുൻ നികുതി വർഷത്തെ (2024) അടിസ്ഥാനമാക്കി ജൂലൈ 4 മുതൽ GST പേയ്മെൻ്റ് തുക വർധിപ്പിച്ചിട്ടുണ്ട്. അവിവാഹിതർക്ക് 533 ഡോളർ, വിവാഹിതരായ ദമ്പതികൾക്ക് 698 ഡോളർ, 19 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും184 ഡോളർ എന്നിങ്ങനെയായിരിയ്ക്കും GST/HST ക്രെഡിറ്റ് ലഭിക്കുകയെന്ന് കാനഡ റവന്യൂ ഏജൻസി (CRA) അറിയിച്ചു. 2026 ജനുവരി 5, 2026 ഏപ്രിൽ 3 എന്നിവയാണ് 2025-2026 ലെ GST പേയ്മെൻ്റ് തീയതികൾ.