വൻകൂവർ : കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സെപ്റ്റംബറിൽ വൻകൂവർ മേഖലയിൽ വീടുകളുടെ വിൽപ്പന വർധിച്ചതായി ഗ്രേറ്റർ വൻകൂവർ റിയൽ എസ്റ്റേറ്റ് ബോർഡ്. വിപണി സമ്മർദ്ദത്തിലാണെങ്കിലും, ബാങ്ക് ഓഫ് കാനഡ കഴിഞ്ഞ മാസം പലിശ നിരക്ക് കുറച്ചതും വർഷാവസാനത്തിന് മുമ്പ് മറ്റൊരു നിരക്ക് കുറയ്ക്കൽ പ്രതീക്ഷിക്കുന്നതിനാലും ഭവന വിപണി സജീവമാകുമെന്ന് ബോർഡ് പറയുന്നു.

കഴിഞ്ഞ വർഷത്തേക്കാൾ 1.2% വർധനയിൽ സെപ്റ്റംബറിൽ ആകെ 1,875 വീടുകളുടെ വിൽപ്പന നടന്നു. പക്ഷേ ഈ വിൽപ്പന 10 വർഷത്തെ സീസണൽ ശരാശരിയേക്കാൾ 20.1% കുറവാണെന്ന് ബോർഡ് പറയുന്നു. സെപ്റ്റംബറിൽ 6,527 പുതിയ വീടുകൾ വിപണിയിലെത്തി. കഴിഞ്ഞ വർഷത്തേക്കാൾ 6.2% വർധനയാണിത്. മൊത്തം ലിസ്റ്റിങ്ങുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14.4% വർധിച്ച് 17,079 വീടുകളായി. വിൽപ്പനയ്ക്കുള്ള ആകെ വീടുകളുടെ എണ്ണം 10 വർഷത്തെ സീസണൽ ശരാശരിയേക്കാൾ 36.1% കൂടുതലാണ്. വിപണയിൽ എത്തിയ വീടുകളുടെ എണ്ണം വർധിച്ചതും വിൽപ്പനയിലെ മാന്ദ്യവും കാരണം നഗരത്തിലെ വീടുകളുടെ വില 1,142,100 ഡോളറായി കുറഞ്ഞു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.2 ശതമാനവും ഓഗസ്റ്റിനെ അപേക്ഷിച്ച് 0.7% കുറവുമാണ്.