Monday, October 13, 2025

പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ: 217 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ന്യൂഫിൻലൻഡ്

സെൻ്റ് ജോൺസ് : സെപ്റ്റംബർ 26-ന് പ്രവിശ്യാ ഇമിഗ്രേഷന് അപേക്ഷിക്കുന്നതിനായി 217 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ അയച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ ഓഫീസ് ഓഫ് ഇമിഗ്രേഷൻ ആൻഡ് മൾട്ടികൾച്ചറലിസം. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം (NLPNP), അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) എന്നിവയിലൂടെയാണ് അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയത്. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം വഴി 107 അപേക്ഷകർക്കും അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിലൂടെ (AIP) 110 അപേക്ഷകർക്കുമാണ് ഇൻവിറ്റേഷൻ ലഭിച്ചത്.

ഫെബ്രുവരിയിൽ രണ്ട് ഇമിഗ്രേഷൻ പ്രോഗ്രാമുകളും എക്സ്പ്രസ് ഓഫ് ഇന്‍ററസ്റ്റ് സിസ്റ്റത്തിലേക്ക് മാറിയതിനുശേഷം പ്രവിശ്യ സ്ഥിരമായ നറുക്കെടുപ്പുകൾ നടത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് നറുക്കെടുപ്പുകളിൽ AIP വഴി നൽകുന്ന ഇൻവിറ്റേഷനുകൾ വർധിച്ചിട്ടുണ്ട്. ഇന്നുവരെ, പ്രവിശ്യ ആകെ 2,821 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. അതിൽ 2,125 എണ്ണം NLPNP വഴിയും 696 എണ്ണം AIP വഴിയും നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!