ഓട്ടവ : വസന്തകാലത്ത് ഫെഡറൽ ബജറ്റ് അവതരിപ്പിക്കുന്ന പതിവ് രീതി അവസാനിപ്പിച്ച് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ ഗവൺമെൻ്റ്. വസന്തകാലത്ത് ഒരു ബജറ്റ് അവതരിപ്പിക്കുകയും പിന്നീട് ശരത്കാലത്ത് ഒരു ചെറിയ സാമ്പത്തിക അപ്‌ഡേറ്റ് നൽകുകയും ചെയ്യുക എന്നതായിരുന്നു ഫെഡറൽ സർക്കാരിന്‍റെ പതിവ് രീതി.

ഏപ്രിലിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിന് ശേഷം വസന്തകാല ബജറ്റ് ഉപേക്ഷിച്ച് നവംബർ 4-ന് ഈ വർഷത്തെ ബജറ്റ് അവതരിപ്പിക്കാനാണ് ഫെഡറൽ സർക്കാർ ഒരുങ്ങുന്നത്. അതേസമയം ഫെഡറൽ കമ്മി ഏകദേശം 7,000 കോടി ഡോളറായി ഉയരുമെന്ന് പാർലമെന്ററി ബജറ്റ് ഓഫീസർ പ്രവചിച്ചിട്ടുണ്ട്.