ഓട്ടവ : സുരക്ഷാ കാരണങ്ങളാൽ കാനഡയിൽ 32,733 ടൊയോട്ട വാഹനങ്ങൾ തിരിച്ചുവിളിച്ചതായി ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. റിയർവ്യൂ കാമറയിലെ തകരാർ മൂലം റിയർവ്യൂ കാമറ ഇമേജ് ശരിയായി ലഭിക്കാതെ വരുന്നതാണ് വാഹനങ്ങൾ തിരിച്ചുവിളിക്കാൻ കാരണമെന്ന് ഏജൻസി പറയുന്നു. ഇതിനാൽ വാഹനങ്ങൾ പുറകിലേക്ക് എടുക്കുമ്പോൾ ഡ്രൈവർക്ക് പിന്നിലെ വസ്തുക്കളോ വാഹനങ്ങളോ ശരിയായി കാണാൻ സാധിക്കാതെ വരികയും അപകട സാധ്യത വർധിക്കുമെന്നും ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി. 14 ഇഞ്ച് മൾട്ടിമീഡിയ ഡിസ്പ്ലേ സജ്ജീകരിച്ചിരിക്കുന്ന ചില ടൊയോട്ട സെക്വോയ, ടൊയോട്ട ടുണ്ട്ര മോഡലുകളാണ് തിരിച്ചുവിളിച്ചവ. ഈ തിരിച്ചുവിളിക്കൽ ടുണ്ട്ര, ടുണ്ട്ര ഹൈബ്രിഡ് മോഡലുകളെയും ബാധിക്കുന്നു.

തിരിച്ചുവിളിച്ച വാഹനങ്ങൾ :
- ടൊയോട്ട സെക്വോയ (2023, 2024, 2025 മോഡൽ)
- ടൊയോട്ട ടുണ്ട്ര (2022, 2023, 2024, 2025 മോഡൽ)
- ടൊയോട്ട ടുണ്ട്ര (2025 മോഡൽ)
വാഹനഉടമകളെ തിരിച്ചുവിളിക്കൽ വിവരം രേഖാമൂലം അറിയിക്കും. ഡിസ്പ്ലേ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുന്നതിന് വാഹനം ഡീലർഷിപ്പിലേക്ക് എത്തിക്കാൻ നിർദ്ദേശിക്കുമെന്നും ടൊയോട്ട അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 1-888-869-6828 എന്ന നമ്പറിൽ വിളിച്ചോ ടൊയോട്ടയുടെ വെബ്സൈറ്റ് വഴിയോ കമ്പനിയുമായി ബന്ധപ്പെടാം.