ഹാലിഫാക്സ് : നോവസ്കോഷ കിങ്‌സ് കൗണ്ടിയിലെ ലേക്ക് ജോർജ് കാട്ടുതീ നിയന്ത്രണാതീതമായി പടരുന്നു. തിങ്കളാഴ്ച രാവിലെ വരെ കാട്ടുതീ 288 ഹെക്ടർ പ്രദേശത്ത് കത്തിപ്പടർന്നിട്ടുണ്ട്. വരണ്ടതും കാറ്റുള്ളതുമായ കാലാവസ്ഥ തീ അതിവേഗം പടരാൻ കാരണമാകുന്നതായി നോവസ്കോഷ പ്രകൃതിവിഭവ വകുപ്പ് (DNR) അറിയിച്ചു.

തീ വളരെ ശക്തമായി കത്തിക്കൊണ്ടിരിക്കുകയാണ്. ഉയർന്ന താപനില ഒരു വെല്ലുവിളിയായി തുടരുന്നു, പ്രകൃതിവിഭവ വകുപ്പ് പറയുന്നു. എന്നാൽ, കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളൊന്നുമില്ല. നിലവിൽ 35 ഡിഎൻആർ അഗ്നിശമന സേനാംഗങ്ങൾ, 39 ബി.സി. അഗ്നിശമന സേനാംഗങ്ങൾ, 23 പ്രാദേശിക അഗ്നിശമന സേനാംഗങ്ങൾ, അഞ്ച് കരാർ ഹെലികോപ്റ്ററുകൾ, 6 വിമാനങ്ങൾ എന്നിവ കാട്ടുതീ നിയന്ത്രിക്കാൻ പ്രവർത്തിക്കുന്നുണ്ട്.