എഡ്മിന്‍റൻ : ഒക്ടോബർ 20 ന് നടക്കുന്ന എഡ്മിന്‍റൻ മുനിസിപ്പൽ തിരഞ്ഞെടുപ്പിനുള്ള മുൻകൂർ വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചു. മുൻകൂർ വോട്ടിങ് പോളിങ് സ്റ്റേഷനുകൾ ശനിയാഴ്ച രാത്രി 8 വരെ തുറന്നിരിക്കും. അതേസമയം മുൻകൂർ വോട്ടെടുപ്പിൽ പങ്കെടുക്കുന്ന വോട്ടർമാർക്ക് അവരുടെ വാർഡിന്‍റെ മുൻകൂർ പോളിങ് സ്റ്റേഷനിൽ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ. കൂടാതെ എല്ലാ വോട്ടർമാരും അംഗീകൃത തിരിച്ചറിയൽ രേഖ കാണിക്കണം.

മുൻകൂർ വോട്ടിങ് നടക്കുന്ന സമയത്ത്, തിരഞ്ഞെടുത്ത ദിവസങ്ങളിൽ കോൺകോർഡിയ, മാക്ഇവാൻ, എൻഎഐടി, നോർക്വസ്റ്റ്, ആൽബർട്ട യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കും കാമ്പസിൽ സ്വന്തം വാർഡ് സ്ഥാനാർഥികൾക്കായി വോട്ടുചെയ്യാം.