ഓട്ടവ : പ്രാഥമിക പരിശോധനാ കിയോസ്ക്കുകളിൽ ഉണ്ടായ തടസ്സം സൈബർ ആക്രമണമല്ലെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) റിപ്പോർട്ട് ചെയ്തു. സിബിഎസ്എ പ്രൈമറി ഇൻസ്പെക്ഷൻ കിയോസ്ക്കുകളുടെ പ്രവർത്തനമാണ് തടസ്സപ്പെട്ടത്. ടൊറൻ്റോ പിയേഴ്സൺ, ബില്ലി ബിഷപ്പ് ടൊറൻ്റോ സിറ്റി എന്നിവ ഉൾപ്പെടെ നിരവധി വിമാനത്താവളങ്ങളിൽ സെപ്റ്റംബർ 28-ന് തടസ്സം നേരിട്ടിരുന്നു.

അതേസമയം, പതിവ് സിസ്റ്റം അറ്റകുറ്റപ്പണികൾക്കിടയിലെ അപ്രതീക്ഷിത സാങ്കേതിക പ്രശ്നം മൂലമാണ് തടസ്സം സംഭവിച്ചതെന്നും സൈബർ ആക്രമണമല്ലെന്നും സിബിഎസ്എ പറയുന്നു. 30 ദിവസത്തിനുള്ളിൽ പൊതുസുരക്ഷാ മന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്ന് ഏജൻസി പറയുന്നു. തടസ്സം കാരണം നിരവധി യാത്രക്കാർക്ക് ദീർഘനേരം കാത്തിരിക്കേണ്ടി വന്നു.