ഓട്ടവ : അടുത്ത വസന്തകാലം മുതൽ രാജ്യതലസ്ഥാനത്ത് നിന്നുള്ള യാത്രക്കാർക്ക് അറ്റ്ലാൻ്റിക് സമുദ്രത്തിന് കുറുകെ പറക്കാൻ കൂടുതൽ സർവീസുകൾ ഒരുക്കുകയാണ് കനേഡിയൻ എയർലൈൻസുകൾ. എയർ കാനഡ, എയർ ട്രാൻസാറ്റ്, പോർട്ടർ എയർലൈൻസ് തുടങ്ങിയ എയർലൈനുകൾ പുതിയ രാജ്യാന്തര സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ്.

2026 മെയ് 15 മുതൽ ഓട്ടവയിൽ നിന്ന് ലണ്ടൻ-ഗാറ്റ്വിക്കിലേക്ക് നോൺ-സ്റ്റോപ്പ് വിമാന സർവീസ് ആരംഭിക്കുമെന്ന് എയർ ട്രാൻസാറ്റ് പ്രഖ്യാപിച്ചു. ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിലായി ആഴ്ചയിൽ മൂന്ന് തവണ വിമാനങ്ങൾ സർവീസ് നടത്തും. കൂടാതെ 2026 മെയ് 5 നും ഒക്ടോബർ 23 നും ഇടയിൽ എയർ ട്രാൻസാറ്റ് ഓട്ടവ-മൺട്രിയോൾ സർവീസ് ആരംഭിക്കുമെന്നും എയർ ട്രാൻസാറ്റ് അറിയിച്ചു.