റെജൈന : ശൈത്യകാലം അടുത്തതോടെ ശരത്കാല വാക്സിനേഷൻ കാമ്പയിന് തുടക്കമിട്ട് സസ്കാച്വാൻ സർക്കാർ. ഒക്ടോബർ 7 ചൊവ്വാഴ്ച മുതൽ ഇൻഫ്ലുവൻസ, കോവിഡ്-19 വാക്സിൻ വിതരണം ആരംഭിച്ചതായി പ്രവിശ്യാ സർക്കാർ അറിയിച്ചു. പൊതുജനങ്ങൾക്ക് വാക്സിനുകൾ പബ്ലിക് ഹെൽത്ത് ക്ലിനിക്കുകൾ, ചില ഫാർമസികൾ, ഫിസിഷ്യൻ, നഴ്‌സ് പ്രാക്ടീഷണർ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. സസ്കാച്വാൻ ഹെൽത്ത് അതോറിറ്റിയുടെ ഓൺലൈൻ ബുക്കിങ് ടൂൾ വഴിയോ 1-833-727-5829 എന്ന നമ്പറിൽ വിളിച്ചോ യോഗ്യരായ പ്രവിശ്യാ നിവാസികൾക്ക് രോഗപ്രതിരോധ കുത്തിവയ്പ്പുകൾ ബുക്ക് ചെയ്യാൻ കഴിയും.

ആറു മാസവും അതിൽ കൂടുതലുമുള്ള പ്രവിശ്യയിലെ യോഗ്യരായ എല്ലാ പ്രവിശ്യാ നിവാസികൾക്കും വാക്സിനുകൾ സൗജന്യമായി ലഭിക്കും. അതേസമയം ആറ് മാസം മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് സസ്കാച്വാൻ ഹെൽത്ത് അതോറിറ്റി പബ്ലിക് ഹെൽത്ത് ക്ലിനിക്കിലോ, ഹെൽത്ത് ഓഫീസിലോ, ഫിസിഷ്യനോ നഴ്‌സ് പ്രാക്ടീഷണറോ മുഖേന മാത്രമേ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകൂ.