മൺട്രിയോൾ : വ്യാഴാഴ്ച രാത്രിയിൽ മൺട്രിയോൾ മേഖലയിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. മൺട്രിയോൾ, ലാവൽ, വോഡ്രൂയിൽ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും. രാത്രി താപനില അതിശൈത്യകാലാവസ്ഥയ്ക്ക് സമാനമായ രീതിയിൽ കുറയും, കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.

മഞ്ഞുവീഴ്ച പ്രതികൂലമായി ബാധിക്കുന്ന സസ്യങ്ങളെയും മരങ്ങളെയും സംരക്ഷിക്കുന്നതിന് പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ഏജൻസി നിർദ്ദേശിച്ചു. മഞ്ഞുവീഴ്ച സസ്യങ്ങൾക്കും വിളകൾക്കും നാശത്തിന് കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.