ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോ മേഖലയിലും തെക്കൻ ഒൻ്റാരിയോയുടെയും ചില ഭാഗങ്ങളിലും ഇന്ന് ശക്തമായ കാറ്റിനും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡ റിപ്പോർട്ട് ചെയ്തു. പകൽ മിക്കവാറും തെളിഞ്ഞ ആകാശവും മിസ്സിസാഗ, ബ്രാംപ്ടൺ, ഹാമിൽട്ടൺ, നയാഗ്ര ഫോൾസ് എന്നിവിടങ്ങളിൽ മണിക്കൂറിൽ 20 കിലോമീറ്റർ വേഗത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും. അതേസമയം ടൊറൻ്റോയിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.

മിസ്സിസാഗയിൽ പകൽ സമയത്തെ ഉയർന്ന താപനില 17 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. എന്നാൽ രാത്രിയിൽ മിസ്സിസാഗയിൽ താപനില 2 ഡിഗ്രി സെൽഷ്യസിലേക്കും നയാഗ്ര ഫോൾസിൽ 7 ഡിഗ്രി സെൽഷ്യസിലേക്കും താഴും. മിസ്സിസാഗ, ബ്രാംപ്ടൺ, ഹാമിൽട്ടൺ, ഓഷവ, പിക്കറിങ്, നയാഗ്ര ഫോൾസ് എന്നിവിടങ്ങളിൽ രാത്രിയിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. നഗരത്തിൽ വ്യാഴാഴ്ച ഏകദേശം 14 ഡിഗ്രി സെൽഷ്യസും, വെള്ളിയാഴ്ച 18 ഡിഗ്രി സെൽഷ്യസും വരെ ഉയർന്ന താപനിലയും പ്രതീക്ഷിക്കാം.