വാഷിങ്ടൺ : അമേരിക്കയിൽ ഷട്ട് ഡൗൺ രണ്ടാം ആഴ്ച്ചയിലേക്ക് കടന്നതോടെ വിമാന സർവീസുകൾ ഉൾപ്പടെ കടുത്ത പ്രതിസന്ധിയിൽ. വിമാനത്താവളങ്ങളിൽ ജീവനക്കാരുടെ കുറവു മൂലം ചില വിമാനങ്ങൾ വൈകുകയും മറ്റുചില വിമാനങ്ങൾ റദ്ദാക്കുക ചെയ്തു. ഷിക്കാഗോ, നെവാർക്ക്, ഡെൻവർ, നാഷ്‌വിൽ തുടങ്ങിയ വിമാനത്താവളങ്ങളിൽ പ്രതിസന്ധി രൂക്ഷമാണ്.

കാലിഫോർണിയ ഹോളിവുഡ് ബർബാങ്ക് വിമാനത്താവളം എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവിനെ തുടർന്ന് പ്രതിസന്ധി നേരിട്ടു. ഷട്ട് ഡൗണിനെ തുടർന്നു ജീവനക്കാർക്കു ശമ്പളം മുടങ്ങുക കൂടി ചെയ്താൽ പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാകും.

നിലവിലെ സാഹചര്യത്തിൽ വിമാനത്താവളത്തിലെ കാലതാമസം ഉൾപ്പെടെയുള്ള പ്രതിസന്ധികളെക്കുറിച്ച് അറിയാൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ്റെ വെബ്സൈറ്റും പരിശോധിക്കുന്നത് യാത്രക്കാർക്ക് സഹായകരമാകും.