ഹാലിഫാക്സ് : മാരിടൈംസ് പ്രവിശ്യകളിൽ കനത്ത ചൂടിന് ശമനമുണ്ടായതായി സൂചന. വെള്ളിയാഴ്ച പുലർച്ചെ മുതൽ മേഖലയിലുടനീളം മഞ്ഞുമൂടിയ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് കാനഡ അറിയിച്ചു. ഹാലിഫാക്സിലും വെസ്റ്റേൺ മെയിൻലാൻഡ് നോവസ്കോഷയിലും ന്യൂബ്രൺസ്വിക്കിന്‍റെ വടക്കുപടിഞ്ഞാറൻ മേഖല ഒഴികെയുള്ള എല്ലായിടത്തും നിലവിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ് നിലവിലുണ്ട്. പ്രിൻസ് എഡ്വേഡ് ഐലൻഡിൽ നിലവിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ് ഇല്ല.

മാരിടൈംസിലെ ഉൾനാടൻ പ്രദേശങ്ങളിൽ മൈനസ് അഞ്ച് ഡിഗ്രി വരെയും ന്യൂബ്രൺസ്വിക് തീരപ്രദേശങ്ങളിൽ പൂജ്യം ഡിഗ്രി വരെയും താപനില എത്തുമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. നോവസ്കോഷയിൽ ഉൾനാടൻ പ്രദേശങ്ങളിൽ പൂജ്യം ഡിഗ്രിയും തീരപ്രദേശങ്ങളിൽ 4 ഡിഗ്രിയുമായിരിക്കും താപനില. “തെളിഞ്ഞ ആകാശവും നേരിയ കാറ്റും വളരെ തണുത്ത കാലാവസ്ഥയും കാരണം വ്യാപകമായ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.