ഹാലിഫാക്സ് : ശൈത്യകാലം അടുത്തതോടെ പ്രവിശ്യാ നിവാസികൾക്ക് COVID-19, ഇൻഫ്ലുവൻസ വാക്സിനുകൾ വിതരണം ആരംഭിച്ച് നോവസ്കോഷ സർക്കാർ. ആറ് മാസവും അതിൽ കൂടുതലും പ്രായമുള്ളവർക്ക് വാക്സിനുകൾ സൗജന്യമായി ലഭിക്കുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. റോബർട്ട് സ്ട്രാങ് അറിയിച്ചു. നോവസ്കോഷ നിവാസികൾക്ക് ഫാമിലി ഡോക്ടർ, നഴ്‌സ് പ്രാക്ടീഷണർ, ഫാമിലി പ്രാക്ടീഷണർ, പ്രാദേശിക ഫാർമസി, പബ്ലിക് ഹെൽത്ത് ഓഫീസ്, മൊബൈൽ യൂണിറ്റ് എന്നിവ വഴി അപ്പോയിന്റ്മെൻ്റ് ബുക്ക് ചെയ്യാം. കൂടാതെ https://novascotia.ca/vaccination എന്ന വെബ്സൈറ്റ് വഴി ഓൺലൈനായോ YourHealthNS ആപ്പ് വഴിയോ 1-833-797-7772 എന്ന നമ്പറിൽ വിളിച്ചോ ഫാമിലി ബുക്കിങും ലഭ്യമാണ്.
ഒരിക്കലും ഫ്ലൂ വാക്സിൻ എടുത്തിട്ടില്ലാത്ത ഒമ്പത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നാല് ആഴ്ച ഇടവേളയിൽ രണ്ട് ഡോസുകൾ നൽകണം, ഡോ. റോബർട്ട് സ്ട്രാങ് നിർദ്ദേശിച്ചു. COVID-19 വാക്സിനുകളെ സംബന്ധിച്ചിടത്തോളം, COVID-19 അണുബാധയോ വാക്സിൻ സ്വീകരിച്ച് കുറഞ്ഞത് മൂന്ന് മാസമെങ്കിലും കഴിഞ്ഞോ ആയിരിക്കണം അപ്ഡേറ്റ് ചെയ്ത COVID-19 വാക്സിൻ സ്വീകരിക്കുന്നത്.