മൺട്രിയോൾ : കെബെക്ക് ലിക്ക്വർ ബോർഡായ സൊസൈറ്റി ഡെസ് ആൽക്കൂൾസ് ഡു കെബെക്കിലെ (SAQ) ജീവനക്കാർ പണിമുടക്കിന് ഒരുങ്ങുന്നു. മാർച്ച് മുതൽ കരാറില്ലാതെ ജോലി ചെയ്യുന്ന ബോർഡിലെ ഓഫീസ്, സാങ്കേതിക, പ്രൊഫഷണൽ ജീവനക്കാർ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തു.

സിൻഡിക്കാറ്റ് ഡു പേഴ്‌സണൽ ടെക്‌നിക് എറ്റ് പ്രൊഫഷണൽ ഡി ലാ SAQ (SPTP-SAQ-CSN) പ്രതിനിധീകരിക്കുന്ന ക്രൗൺ കോർപ്പറേഷനിലെ ഏകദേശം 500 ജീവനക്കാരിൽ 99% പേരും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തതായി യൂണിയൻ പ്രസിഡൻ്റ് സ്റ്റീവ് ഡി’അഗോസ്റ്റിനോ അറിയിച്ചു. ഇതോടെ 15 ദിവസത്തിനുള്ളിൽ ജീവനക്കാർക്ക് പണിമുടക്ക് ആരംഭിക്കാനാകും. പണിമുടക്ക് ഒഴിവാക്കാൻ യൂണിയനും SAQ ഉം കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സ്റ്റീവ് ഡി’അഗോസ്റ്റിനോ പറഞ്ഞു.