Saturday, November 15, 2025

കമ്മിറ്റി പരിഗണിച്ചത് രാഷ്ട്രീയത്തെ: ട്രംപിന് നൊബേൽ നൽകാത്തതിൽ വിമർശിച്ച് വൈറ്റ്ഹൗസ്

വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകാത്തതിൽ വിമർശനവുമായി വൈറ്റ്ഹൗസ് രംഗത്ത്. നൊബേൽ കമ്മിറ്റി സമാധാനത്തേക്കാൾ രാഷ്ട്രീയത്തെയാണ് പരിഗണിച്ചതെന്ന് വൈറ്റ് ഹൗസ് വക്താവ് ആരോപിച്ചു. ട്രംപ് യുദ്ധങ്ങൾ അവസാനിപ്പിക്കാനും ജീവൻ രക്ഷിക്കാനും സമാധാന കരാറുകളുമായി മുന്നോട്ടുപോകുമെന്നും, അദ്ദേഹം മനുഷ്യത്വമുള്ള വ്യക്തിയാണെന്നും വക്താവ് പറഞ്ഞു. തനിക്ക് നൊബേൽ സമ്മാനത്തിന് അർഹതയുണ്ടെന്നും, 7 യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നും ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു.

ട്രംപ് നിരവധി തവണ നൊബേലിനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തവണ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പാക്കിസ്ഥാൻ സർക്കാരും ട്രംപിന് നൊബേൽ നൽകണമെന്ന് നിർദേശിച്ചിരുന്നു. ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത് വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്കാണ്. വെനസ്വേലൻ ജനതയുടെ ജനാധിപത്യ അവകാശങ്ങൾക്കും, രാജ്യത്തെ സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള അധികാരക്കൈമാറ്റത്തിനും അവർ നടത്തിയ ഇടപെടലുകൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!