Monday, October 13, 2025

മാനിറ്റോബയുടെ ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ഐആർസിസി

വിനിപെഗ് : കൂടുതൽ വിദേശ പൗരന്മാരെ സ്ഥിര താമസത്തിനായി (PR) നാമനിർദ്ദേശം ചെയ്യാൻ മാനിറ്റോബയ്ക്ക് കഴിയും. ഫെഡറൽ സർക്കാർ മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിനുള്ള (MPNP) പ്രവിശ്യാ നാമനിർദ്ദേശ വിഹിതം വർധിപ്പിച്ചതോടെയാണ് കൂടുതൽ പുതുമുഖങ്ങളെ സ്വീകരിക്കാൻ മാനിറ്റോബയ്ക്ക് സഹായകമായത്. ഇതോടെ 2025 ൽ പ്രവിശ്യയ്ക്ക് സ്ഥിര താമസത്തിനായി (PR) നാമനിർദ്ദേശം ചെയ്യാൻ കഴിയുന്ന പുതുമുഖങ്ങളുടെ എണ്ണം 6,239 ആയി ഉയർന്നു.

നാമനിർദ്ദേശ വിഹിതത്തിലെ 1,489 നോമിനേഷനുകളുടെ വർധനയോടെ 2025 അവസാനത്തോടെ പ്രവിശ്യയിൽ സ്ഥിരതാമസമാക്കുന്നതിനും പിആർ നേടുന്നതിനും മാനിറ്റോബയ്ക്ക് ഇപ്പോൾ ആയിരത്തിഅഞ്ഞൂറോളം അപേക്ഷകരെ നാമനിർദ്ദേശം ചെയ്യാൻ കഴിയും. ഈ അധിക നോമിനേഷൻ സ്ഥാനങ്ങൾ ഏതൊക്കെ സ്ട്രീമുകളിലേക്ക് വിനിയോഗിക്കുമെന്ന് പ്രവിശ്യ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, “പ്രവിശ്യാ തൊഴിൽ വിപണി ആവശ്യങ്ങൾ നിറവേറ്റുന്നതിനും മാനിറ്റോബയുടെ തന്ത്രപരമായ മുൻഗണനകൾ നിറവേറ്റുന്നതിനുമുള്ള എംപിഎൻപിയുടെ ശേഷിയെ” ഈ വർധന സഹായിക്കും. സ്കിൽഡ് വർക്കർ സ്ട്രീം ഇൻ മാനിറ്റോബ, സ്കിൽഡ് വർക്കർ ഓവർസീസ് സ്ട്രീം എന്നീ രണ്ടു സ്കിൽഡ് വർക്കർ സ്ട്രീമുകളിലെ അപേക്ഷകരെയാണ് 2025-ൽ ഉടനീളം, എംപിഎൻപി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!