കാല്‍ഗറി : വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വൈദ്യുതി തടസ്സത്തെ തുടർന്ന് നഗരമധ്യത്തിലൂടെയുള്ള സിട്രെയിൻ സർവീസിൽ വലിയ തടസ്സം നേരിട്ടതായി കാൽഗറി ട്രാൻസിറ്റ് അറിയിച്ചു. ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ഒരു വാഹനം ഇലക്ട്രിക്കൽ പവർ സ്വിച്ചിൽ തട്ടിയതോടെയാണ് വൈദ്യുതി തടസ്സപ്പെട്ടത്.

യാത്രക്കാരെ സഹായിക്കുന്നതിന്, ഷട്ടിൽ ബസുകൾ ഒരുക്കിയിട്ടുണ്ട്. കാല്‍ഗറി നഗരമധ്യത്തിലൂടെ യാത്ര തുടരാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ബസ് ലൂപ്പിനുള്ളിലെ ടെർമിനൽ സ്റ്റേഷനുകളിൽ ഷട്ടിൽ ബസുകൾ ലഭ്യമാകും. അതേസമയം സർവീസ് എപ്പോൾ പുനഃരാരംഭിക്കുമെന്ന് കാൽഗറി ട്രാൻസിറ്റ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഏറ്റവും പുതിയ വിവരങ്ങൾക്കായി യാത്രക്കാർ കാൽഗറി ട്രാൻസിറ്റിന്‍റെ സോഷ്യൽ മീഡിയയും വെബ്‌സൈറ്റും പരിശോധിക്കണം.