എഡ്മിന്‍റൻ : ഒരു ആഴ്ചയ്ക്കിടെ മൂന്ന് നറുക്കെടുപ്പുകൾ നടത്തി ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP). ഒക്ടോബർ 1 നും ഒക്ടോബർ 7 നും ഇടയിൽ, മൂന്ന് ഇമിഗ്രേഷൻ സ്ട്രീമുകളിലൂടെ AAIP ആകെ 1,324 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. ഇവരിൽ ടെക് തൊഴിലുകളിലെയും പ്രവിശ്യ മുൻഗണന നൽകുന്ന ആവശ്യക്കാരുള്ള മേഖലകളിലെയും എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികളും ഉൾപ്പെടുന്നു.

2025 ലെ നറുക്കെടുപ്പ് ട്രെൻഡുകൾക്ക് അനുസൃതമായി, പ്രവിശ്യ നൽകിയ ഏറ്റവും കൂടുതൽ ഇൻവിറ്റേഷൻ ആൽബർട്ട ഓപ്പർച്യുനിറ്റി സ്ട്രീമിൽ നിന്നാണ് ലഭിച്ചത്. ഈ വർഷം ഇതുവരെ, ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – പ്രയോറിറ്റി സെക്ടറുകൾ (കൺസ്ട്രക്ഷൻ) വഴി 6 നറുക്കെടുപ്പുകൾ നടത്തി. കൂടാതെ ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – ആക്സിലറേറ്റഡ് ടെക് പാത്ത് വേ വഴി 7 നറുക്കെടുപ്പുകളും നടത്തിയിട്ടുണ്ട്.

സെപ്റ്റംബർ 9 ന്, ഫെഡറൽ സർക്കാർ ആൽബർട്ടയ്ക്കുള്ള ഇമിഗ്രേഷൻ ക്വാട്ട 1,528 വർധിപ്പിച്ചിരുന്നു. 2025 ലെ AAIP പ്രകാരമുള്ള ആകെ ഇമിഗ്രേഷൻ ക്വാട്ട ഇപ്പോൾ 6,403 ആണ്. ജനുവരിയിൽ ഇത് 4,875 ആയിരുന്നു. ഒക്ടോബർ 10 വരെ, 2025-ലേക്കുള്ള ആകെ 6,403 നാമനിർദ്ദേശങ്ങളിൽ 4,228 നാമനിർദ്ദേശങ്ങൾ AAIP നൽകിയിട്ടുണ്ട്.