വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ കംലൂപ്സിനടുത്ത് അനധികൃതമായി നിർമ്മിച്ച അണക്കെട്ട് പൊട്ടാൻ സാധ്യതയുണ്ടെന്ന ആശങ്കയെ തുടർന്ന് പുറപ്പെടുവിച്ച ഒഴിപ്പിക്കൽ മുന്നറിയിപ്പ് പിൻവലിച്ചു. എന്നാൽ, സാഹചര്യങ്ങൾ മാറിയാൽ വീണ്ടും ഒഴിപ്പിക്കൽ ഉത്തരവ് നൽകുമെന്ന് തോംസൺ-നിക്കോള റീജനൽ ഡിസ്ട്രിക്റ്റ് മുന്നറിയിപ്പ് നൽകി. അനധികൃതമായി നിർമ്മിച്ച, ഫേഡർ ലേക്ക് അണക്കെട്ടിന് താഴെയായി ഫേഡർ ക്രീക്കിനടുത്തുള്ള 14 പ്രോപ്പർട്ടികൾക്കാണ് മുന്നറിയിപ്പ് നൽകിയിരുന്നത്.

ചരൽ അണക്കെട്ടിനുള്ളിലെ രണ്ട് കൽവെർട്ടുകൾ അടഞ്ഞുകിടന്നതിനാൽ തടാകനിരപ്പ് ഉയർന്നതോടെ അപകടസാധ്യത മുൻനിർത്തി ഒക്ടോബർ 6-നാണ് പ്രവിശ്യാ ജല, ഭൂവിഭവ മന്ത്രാലയം പ്രദേശത്ത് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയത്.