മിസ്സിസാഗ : നഗരത്തിലെ ഹൈവേ 410-ൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഹൈവേ 403-നും മാതേസൺ ബൊളിവാർഡിനും ഇടയിൽ രാവിലെ നാല് മണിയോടെയാണ് അപകടം.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരു സ്ത്രീയും ഒരു പുരുഷനും ഉൾപ്പെടെ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഹൈവേ 410 മുതൽ ഹൈവേ 403 വരെയുള്ള ഒന്നിലധികം റാമ്പുകൾ മണിക്കൂറുകളോളം അടച്ചിട്ടിരുന്നുവെങ്കിലും രാവിലെ 10:30 ഓടെ വീണ്ടും തുറന്നു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം തുടരുന്നു.